സ്റ്റാഫുകളുടെ ക്ഷാമം: വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍

By: 600002 On: May 2, 2022, 9:47 AM

  

 

സുരക്ഷാ സ്‌ക്രീനിംഗ് സ്റ്റാഫിന്റെ കുറവ് കാരണം വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നീണ്ട ക്യൂവില്‍ കാത്തിരിക്കേണ്ടി വരാമെന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെബ്‌സൈറ്റില്‍ പറയുന്ന പ്രകാരം, നിലവില്‍ വിമാനത്താവളത്തില്‍ സ്റ്റാഫിംഗ് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ഇത് നീണ്ട ക്യൂവിനും യാത്രക്കാര്‍ക്കുള്ള പ്രോസസിംഗിനും കാലതാമസം നേരിട്ടേക്കാമെന്ന് കനേഡിയന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി പറയുന്നു. 

കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡൊമസ്റ്റിക് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് മണിക്കൂര്‍ മുമ്പോ യുഎസിലേക്കോ മറ്റേതെങ്കിലും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മൂന്ന് മണിക്കൂര്‍ നേരത്തെയോ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. നീണ്ട ക്യൂവില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നു.